തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നില്‍ പുലിയെത്തി. ഞെട്ടലുളവാക്കുന്ന ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിലുണ്ട്.. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
വാല്‍പ്പാറ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാര്‍ സത്യ എന്നിവരുടെ വീട്ടു മുറ്റത്തേക്കോണ് പുലിയെത്തിയത്. മകന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലിയെ കണ്ട നായ്ക്കള്‍ കുരച്ചുകൊണ്ട് ഓടി.. മുറ്റത്തേക്ക് ഓടിയെത്തിയ പുലി കുട്ടിയുടെ നിലവിളി കേട്ട് തിരിഞ്ഞോടി. സിസിടിവി പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: