ന്യൂദല്‍ഹി : യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായി. സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്തതായി ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഒരു മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ മാര്‍ച്ച് 28ന് പോളണ്ടിലെ വാര്‍സായിലെ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ വച്ചാണ് സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്തത്.2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആലപ്പുഴ സ്വദേശിനിയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി വിസ നല്‍കിയില്ലെന്ന കേസില്‍ ഇയാള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ഫിന്‍ലാന്‍ഡിലെ കോടതിയിലും കേസ് നിലവിലുണ്ട്.സനല്‍ ഇടമറുകിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യ വിടുകയും 2012 മുതല്‍ ഫിന്‍ലാന്‍ഡില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച് സനല്‍ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: