India

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി; ഗവർണർക്ക് വീറ്റോ അധികാരമില്ല

Published by

ന്യൂദൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. പരമാവധി മൂന്നു മാസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബില്ല് തടഞ്ഞു വയ്‌ക്കുകയോ രാഷ്‌ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.

നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്‌ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണ്ണർക്ക് ഭരണഘടനയിൽ വീറ്റോ അധികാരം നൽകിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by