സര്‍ഗാത്മകതയ്‌ക്ക് അതിരുകളില്ല. ചരിത്രാതീത കാലം മുതല്‍ക്കെ, സര്‍ഗ പ്രതിഭകള്‍ ഈ ലോകത്തെ രൂപപ്പെടുത്തുന്നത്തിനുള്ള പ്രക്രിയകളില്‍ നിമഗ്‌നരാണ്. ഇരുണ്ട യുഗങ്ങളിലെന്നോ ആരംഭിച്ച നമ്മുടെ പരിണാമ യാത്ര, വിവിധ സാംസ്‌കാരിക ഘട്ടങ്ങളിലൂടെ നമ്മെ ‘ആധുനിക മനുഷ്യരായി’ രൂപപ്പെടുത്തുകയും, ഭാവി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍ തലമുറകള്‍ സ്വാംശീകരിച്ച സൃഷ്ടിപരമായ ദര്‍ശനങ്ങള്‍ ‘നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ’ മുന്നോട്ട് നയിക്കും വിധമുള്ള മഹത്തരവും സൃഷ്ടിപരമായ ആശയങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. നമ്മുടെ പൂര്‍വ്വികരുടെ സര്‍ഗ്ഗാത്മകതയാണ്, ബേബി ബൂമേഴ്സ് മുതല്‍ (രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള തലമുറ) ഏലി ദ വരെയുള്ള തലമുറകളുടെ ആധുനിക മനുഷ്യജീവിതത്തെ മികവുറ്റതാക്കിയതും, 21-ാം നൂറ്റാണ്ടിലെ പുരോഗതിയുടെ നേട്ടങ്ങള്‍ ആസ്വദിക്കാനാവും വിധം സജ്ജരാക്കിയതും. സര്‍ഗ്ഗ പ്രതിഭകളെ തിരിച്ചറിയുക, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമേകുക, നൂതന വിജ്ഞാനം പകര്‍ന്നു നല്‍കുക, മികച്ച ആഗോള സമ്പ്രദായങ്ങള്‍ പങ്കിടുക, അവരുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിപണിയൊരുക്കുക എന്നിവ നയരൂപകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം തലമുറഭേദമന്യേയുള്ള നിര്‍ണ്ണായക ഉത്തരവാദിത്തമായിരുന്നെന്ന് സാരം.
ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍, ലോകത്തിന്റെ സൃഷ്ടിപരമായ സാധ്യതകള്‍ തുറന്നുകാട്ടപ്പെട്ടതോടെ, സര്‍ഗ്ഗാത്മക തരംഗങ്ങളിലേറി (ണഅഢഋടണീൃഹറ അൗറശീ ഢശൗെമഹ മിറ ഋിലേൃമേശിാലി േടൗാാശ)േ ലക്ഷ്യബോധത്തോടെ സഞ്ചരിക്കുകയാണ് ഭാരതം. രാഷ്‌ട്രങ്ങളുടെ കൂട്ടായ്മകളിലൂടെ ആഗോള ഐക്യം പ്രോത്സാഹിപ്പിക്കുന്ന ഒരു ‘സര്‍ഗ്ഗാത്മക മൃദു ശക്തി’ എന്ന ഉത്തരവാദിത്തമേറ്റെടുത്ത് ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം, മാധ്യമ, വിനോദ വ്യവസായ മേഖല മുന്നോട്ടു വയ്‌ക്കുന്ന പരിവര്‍ത്തനാത്മക ഭൂമികയില്‍, നമ്മുടെ നയരൂപകര്‍ത്താക്കള്‍ ണഅഢഋട 2025 ന്റെ ‘കണക്ടിങ് കണ്‍ട്രീസ്’ മുഖാന്തരം ‘സര്‍ഗ സ്രഷ്ടാക്കളെ ബന്ധിപ്പിക്കുന്നു’. പൗരാണിക കാലം മുതല്‍ക്കേ ഭാരത ബ്രാന്‍ഡ് ആയി കണക്കാക്കപ്പെടുന്ന യോഗയും ആയുര്‍വേദവും ആകട്ടെ, ടാക്കീസുകള്‍ നിലവില്‍ വന്നതിനുശേഷമുള്ള ബോളിവുഡിന്റെ ‘ത്രസിപ്പിക്കുന്ന’ സംഗീതം ആകട്ടെ, എല്ലാ തലമുറകളിലെയും സര്‍ഗ പ്രതിഭകള്‍ ജ്ഞാനത്തെ ജനാധിപത്യവത്ക്കരിച്ചുകൊണ്ട് ലോകത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മെയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി, ലോകമെമ്പാടുമുള്ള സ്രഷ്ടാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും സൃഷ്ടിപരമായ യാത്രയുടെ ഭാഗമാകാനും അവരുടെ സര്‍ഗ്ഗാത്മകതയ്‌ക്ക് പേരും പെരുമയും നേടാനുമുള്ള മികച്ച അവസരമാണ്. ചലച്ചിത്രങ്ങളായാലും, സംഗീതമായാലും, ഗെയിമുകളായാലും, കോമിക്‌സായാലും, വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുള്ള സാങ്കേതിക നൂതനാശയങ്ങള്‍ ആയാലും,മാധ്യമ, വിനോദ വ്യവസായത്തെ രൂപപ്പെടുത്താന്‍ ശേഷിയുള്ള ഉപാധികള്‍ വികസിപ്പിച്ചുകൊണ്ട് മുന്നേറാന്‍ വേവ്‌സ് സര്‍ഗ സ്രഷ്ടാക്കള്‍ക്ക് സമഗ്രമായ അവസരം വാഗ്ദാനം ചെയ്യുന്നു.
സര്‍ഗാത്മക പ്രതിഭാ സംഘത്തെ തിരിച്ചറിയുന്നതിനുള്ള വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങി. 32 ക്രിയേറ്റ് ഇന്‍ ഇന്ത്യ, ക്രിയേറ്റ് ഫോര്‍ ദി വേള്‍ഡ് ചലഞ്ചുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകമെമ്പാടുമുള്ള 750-ലധികം സര്‍ഗ്ഗ പ്രതിഭകള്‍ മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. അവര്‍ യഥാര്‍ത്ഥത്തില്‍ സ്രഷ്ടാക്കള്‍ മാത്രമല്ല, ആവിഷ്‌കരിക്കുന്നവര്‍ കൂടിയാണ്. വ്യവസായ വിദഗ്ധരും വിപണി വിദഗ്ധരും ജൂറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിന്റെ സമഗ്രമായ സമീപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത സര്‍ഗ പ്രതിഭകളും നൂതന മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ സാധ്യതയുള്ള മികച്ച സൃഷ്ടികളുമായി വരവറിയിച്ചിരിക്കുന്നു.
അടുത്ത തവണ ഒരു വിനോദസഞ്ചാരിയായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെത്തുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനി വീര സവര്‍ക്കറുമായി സംവദിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സര്‍ഗ്ഗ സൃഷ്ടികള്‍ നടത്തുന്ന ഒരു സ്ഥാപനം അവരുടെ എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (എക്‌സ് ആര്‍) സംവിധാനം പ്രയോജനപ്പെടുത്തി ഇത് സാധ്യമാക്കും. വേവ്‌സ് ചലഞ്ചിന്റെ ആഭിമുഖ്യത്തില്‍, വേവ്‌സ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി, സര്‍ഗ സ്രഷ്ടാക്കള്‍ ചരിത്രമുറങ്ങുന്ന ഭാരതത്തിലെ മറ്റ് സ്ഥലങ്ങളില്‍ എത്തിച്ചേരാനും ചരിത്ര ഗാഥകളും നാടോടിക്കഥകളും പറയുന്നതില്‍ അവരുടെ എക്‌സ്ആര്‍ ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി, വിആര്‍ ശേഷി പ്രദര്‍ശിപ്പിക്കാനും ആഗ്രഹിക്കുന്നു. മറ്റൊരു സംഘം സ്രഷ്ടാക്കള്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതില്‍ യഥാര്‍ത്ഥ വാണിജ്യ അനുഭവം സമന്വയിപ്പിക്കാന്‍ വിആര്‍ ശേഷി ഉപയോഗിക്കുന്നു. യോഗ പരിശീലിക്കുന്ന ഫിറ്റ്‌നസ് പ്രേമികളുടെ അപൂര്‍ണ്ണമായ യോഗ നിലകള്‍ കൃത്യമാക്കുന്നതിനുള്ള നിര്‍മ്മിത ബുദ്ധി പരിഹാരമെന്ന നിലയില്‍ എക്‌സ് ആര്‍ ഉപയോഗപ്പെടുത്തിയുള്ള തത്സമയ പരിഹാരമാണ് സാങ്കേതികവിദ്യാധിഷ്ഠിത സൃഷ്ടിയായ പോസ് പെര്‍ഫെക്റ്റ്. ശരിയായ പിന്തുണയും മാര്‍ഗനിര്‍ദേശവും പ്രയോജനപ്പെടുത്തി, യുവാക്കളുടെ സര്‍ഗ്ഗാത്മകതയിലൂടെ ഭാരതത്തെ ഒരാഗോള ഉള്ളടക്ക കേന്ദ്രമായി സ്ഥാപിക്കാനും, ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്താനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘ഇന്ത്യയില്‍ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്ന ദര്‍ശനം വേവ്‌സ് മുഖാന്തിരം സാക്ഷാത്കരിക്കാന്‍ കഴിയും.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കായി കോഡുകള്‍ എഴുതുന്ന രാജ്യത്തെ വിദൂര കോണുകളിലെ കോഡര്‍മാര്‍ പോലും വേവ്‌സിന് കീഴിലുള്ള സിഐസി ചലഞ്ചുകളില്‍ നിന്ന് പ്രയോജനം നേടുന്നുണ്ട്. വേവ്‌സ് പ്ലാറ്റ്ഫോമില്‍ തന്റെ കോഡിങ് വൈദഗ്ധ്യത്തിന് ലഭിച്ച അംഗീകാരത്തിലൂടെ, കശ്മീരില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു ആണ്‍കുട്ടി സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നു. ലോകമെമ്പാടുമുള്ള നിരവധി യുവാക്കള്‍ ടാലന്റ് ഹണ്ട് ഫോറമായ ഇൃലമീേടുവലൃല ീള ണഅഢഋടല്‍ പ്രതിഭ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്വന്തം ഭാഗ്യം പരീക്ഷിക്കുന്നു. സാങ്കേതികവിദ്യയുടെയും കലാ സൃഷ്ടിയുടെയും പാരമ്യത്തില്‍, രാജ്യത്തിന്റെ ‘മൃദു ശക്തി’ പ്രയോജനപ്പെടുത്തി, വരും കാലങ്ങളില്‍ ഭാരതത്തെ മികച്ച ആഗോള ഉള്ളടക്ക സൃഷ്ടി കേന്ദ്രമാക്കി മാറ്റുന്നതില്‍ മാധ്യമ, വിനോദ മേഖലയ്‌ക്ക് വലിയ സാധ്യതകളുണ്ട്.
കഥാകഥനത്തിലെയും കോഡിങ്ങിലെയും സമ്പന്നമായ പാരമ്പര്യം കണക്കിലെടുക്കുമ്പോഴും, പരമ്പരാഗത ജ്ഞാനത്തെ ജനാധിപത്യവത്ക്കരിക്കാന്‍ സത്യം പറയുകയെന്നത് സുപ്രധാനമായിരിക്കുമ്പോഴും, പരമ്പരാഗതമായി മാത്രമല്ല, ധാര്‍മ്മികമായും സൃഷ്ടിയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ശേഷി നമുക്ക് ഉപയോഗിക്കാന്‍ കഴിയും. തലമുറകളായി സര്‍ഗ്ഗപ്രതിഭകള്‍ മനുഷ്യന്റെ അവബോധത്തെ എങ്ങനെ മൂര്‍ച്ച കൂട്ടുന്നുവെന്ന് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വേവ്‌സ് ഒരുങ്ങുകയാണ്. അതുകൊണ്ട് സര്‍ഗാത്മകതയുടെ സമസ്ത മേഖലകളിലും, അത് റീല്‍ നിര്‍മ്മാണമായാലും ടെല്‍ ദി ട്രൂത്ത് ഹാക്കത്തോണായാലും, സര്‍ഗ്ഗാത്മക പ്രതിഭയെ വിലയിരുത്തുകയെന്നത് അത്യന്താപേക്ഷിതമാണ്. മുന്‍നിര കോമിക് നിര്‍മാതാക്കളും അവരുടെ സര്‍ഗ്ഗാത്മക കോമിക് ആനിമേഷനും ഇതിനോടകം മാധ്യമങ്ങളില്‍ സര്‍ഗ്ഗാത്മക തരംഗങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
നമ്മുടെ ആധുനിക ഏലി ദ സര്‍ഗ പ്രതിഭകള്‍ അവരുടെ മൊബൈല്‍ ആപ്പില്‍ പിയാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഗീതോപകരണം വായിക്കുന്നവരാണെങ്കില്‍, ഇലക്ട്രോണിക് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ആന്‍ഡ് ഡിജിങ് കോംപറ്റീഷന്‍, അവരെപ്പോലെയുള്ള പുതിയ കാലഘട്ടത്തിലെ പ്രതിഭാധനരായ സ്രഷ്ടാക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അടുത്ത മാസം നടക്കുന്ന ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ചസ് – സീസണ്‍ 1-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍, ലോകത്തിലെ മികച്ച സ്രഷ്ടാക്കള്‍ തിരിച്ചറിഞ്ഞ ആഗോള തലത്തിലെ സര്‍ഗ്ഗ പ്രതിഭകളെ പങ്കാളികളാക്കാന്‍, ഭാരതം ഇതിനോടകം ലോകമെമ്പാടുമുള്ള 160 ഓളം രാജ്യങ്ങളെ സമീപിച്ചു കഴിഞ്ഞു.
മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലായി മാറുന്ന പരിപാടിയാണ് പ്രഥമ വേവ്‌സ് ഉച്ചകോടി. ചരിത്രപ്രാധാന്യമുള്ള ഈ ഉച്ചകോടി ആഗോള നേതാക്കള്‍, മാധ്യമ പ്രൊഫഷണലുകള്‍, കലാകാരന്മാര്‍, നയരൂപകര്‍ത്താക്കള്‍, വ്യാവസായിക പങ്കാളികള്‍ തുടങ്ങി എല്ലാവരെയും ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തും. ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഭാരതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഉച്ചകോടി സഹായകമാകും. സര്‍ഗ്ഗാത്മക ലോകത്ത് സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ, ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന വെല്ലുവിളികളായ നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം, ചിത്രങ്ങളിലെ ഡീപ്‌ഫേക്കുകള്‍, അനിയന്ത്രിതമായ ഓഡിയോ സ്ട്രീമിങ്, ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍, തെറ്റായ വിവര വിനിമയം ഉയര്‍ത്തുന്ന ഭീഷണി, പാരമ്പര്യ മാധ്യമ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ഉച്ചകോടിയുടെ വിഷയങ്ങളാണ്. ഇത്തരത്തിലുള്ള പ്രഥമ സംരംഭം എന്ന നിലയില്‍, വേവ്‌സ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സാംസ്‌കാരിക വൈവിധ്യം, നൂതനാശയങ്ങള്‍, മാധ്യമ പ്ലാറ്റ്ഫോമുകളിലേക്കുള്ള തുല്യമായ പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിഹാരങ്ങള്‍ നിദ്ദേശിക്കുകയും ചെയ്യും
.
(പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: