ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരേ കറുത്ത ബാന്‍ഡ് ധരിച്ച 300 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി. പ്രതിഷേധത്തേക്കുറിച്ച് വിശദീകരിക്കണം, രണ്ട് ലക്ഷം രൂപ ബോണ്ട് നല്‍കണം.
അടുത്ത ഒരു വര്‍ഷത്തേയ്‌ക്ക് സംഘര്‍ഷങ്ങളിലൊന്നും ഏര്‍പ്പെടില്ലെന്ന ഉറപ്പ് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസാഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.
റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയും ഈദ് ദിനത്തിലും മുസ്ലിം പള്ളിയില്‍ നടത്ത പ്രാര്‍ത്ഥനയ്‌ക്കിടെയാണ് പ്രതിഷേധക്കാര്‍ കറുത്ത ബാന്‍ഡ് ധരിച്ചെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചറിഞ്ഞാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് അറിയിച്ചു.
പ്രതിഷേധക്കാരോട് ഈ മാസം 16ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. വഖഫ് ബില്ലിന് വെള്ളിയാഴ്ചയാണ് പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസായത്. എന്നാല്‍ സാധാരണ പ്രതിഷേധക്കാര്‍ക്ക് നല്‍കുന്ന നോട്ടീസ് ആണിതെന്നാണ് പോലീസ് പ്രതികരിച്ചത്.
വിശദീകരണം തൃപ്തികരമാണെങ്കില്‍ ഒരു നടപടിയും എടുക്കില്ലെന്ന് അറിയിച്ചു. അതേസമയം മുസ്ലിംസഭയുടെ നിര്‍ദേശ പ്രകാരം കൈയില്‍ കറുത്ത ബാന്‍ഡ് ധരിക്കുക മാത്രമാണ് ചെയ്തതെന്ന് നോട്ടീസ് ലഭിച്ചവര്‍ പറഞ്ഞു.













