മലപ്പുറം: 1921ലെ മാപ്പിള ലഹളക്കെടുതികള്‍ അനുഭവിച്ച മലപ്പുറത്തെ ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തികാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കണമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും ഹിന്ദുസമൂഹം മലപ്പുറത്തു വിവേചനം നേരിടുന്നെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. ലഹളയെ അഭിമുഖീകരിച്ച സമൂഹത്തിന്റെ സ്വത്തിലടക്കം വലിയ അന്തരമുണ്ട്. മറ്റു ചില മതകാര്യങ്ങള്‍ പഠിക്കാന്‍ സച്ചാര്‍, പാലോളി തുടങ്ങിയ കമ്മിഷനുകള്‍ പോലുള്ള സംവിധാനങ്ങളുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറാകണം, അവര്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍. 2015ല്‍ മലപ്പുറത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളന പ്രമേയത്തില്‍ ആവശ്യപ്പെട്ടതാണ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത്. സത്യം ആരു പറഞ്ഞാലും ക്രൂശിക്കപ്പെടരുത്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല, അവര്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളി പറഞ്ഞതില്‍ സത്യമുണ്ടോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ പോലും പക്ഷഭേദമുണ്ടായി. ജില്ലയില്‍ 17 എയ്ഡഡ് കോളജുകള്‍ മുസ്ലിം സമുദായത്തിനുണ്ട്. ഹൈന്ദവ സമുദായത്തിന് ഒന്നു മാത്രം. വര്‍ഷങ്ങളോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ലിം ലീഗിലേക്കു ചര്‍ച്ച പോകാതിരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുകയാണ്. ജില്ലയില്‍ ഒരു കോളജില്ലെന്ന് ഒരു സമുദായ നേതാവിന് ആ സമുദായത്തില്‍പ്പെട്ടവരോട് പറയാനാകില്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യമാണ് ഇവിടെയുള്ളതെന്നു ശശികല ടീച്ചര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: