കോട്ടയം: പരിക്കു ഭേദമായശേഷം ഉമാ തോമസ് എം.എല്‍.എ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനെതിരെ ഇടതു സൈബറിടങ്ങള്‍ പ്രതിഷേധം കടുപ്പിച്ചു. അപകടമുണ്ടായപ്പോള്‍ മന്ത്രി സജി ചെറിയാന്‍ സംസ്‌കാരമുള്ള ഒരു മന്ത്രിയായല്ല പൊരുമാറിയതെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതു സംബന്ധിച്ച് പാര്‍ട്ടി പത്രം നല്‍കിയ വാര്‍ത്ത അണികള്‍ സെബറിടങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ഉമാ തോമസിനെ കടന്നാക്രമിക്കുകയും ചെയ്യുകയാണ്. പ്രസക്ത ഭാഗങ്ങള്‍: മനോരമയിലെ ജോണി ലൂക്കോസിന് കൊടുത്ത അഭിമുഖത്തില്‍ അവര്‍ (ഉമാ തോമസ്) ഉന്നയിക്കുന്നത് രാഷ്‌ട്രീയ വിമര്‍ശനമല്ല.. ജീവന്‍ വെച്ച് പിച്ചവെച്ചപ്പോള്‍ അത് വരെയും കൂടെ നിന്നവരെ തെറി വിളിക്കുന്ന നന്ദി കേടിന്റെ ഭാഷയാണ്.
ഇവര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ നിരവധി തവണ ആശുപത്രിയില്‍ അവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും രാഷ്‌ട്രീയം നോക്കാതെ തന്നെ ചെയ്ത് കൊടുത്ത സജി ചെറിയാനെ നാക്ക് പൊങ്ങിയപ്പോള്‍ ഇവരാദ്യം വിളിച്ചത് സംസ്‌കാരം ഇല്ലാത്ത മന്ത്രി ആണെന്നായിരുന്നു.
മിനിസ്റ്റര്‍ക്ക് അര്‍ഹിച്ചത് കിട്ടി. കാരണം അത്രയും തവണ ഈ സ്ത്രീയെ ചെന്ന് കാണുകയും അവരുടെ കുടുംബത്തിന്റെ കൂടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്.
ഗവണ്മെന്റ്‌ന്റെ ഭാഗമായ മൊത്തം പേരും മൊത്തം സംവിധാനങ്ങളും രാഷ്‌ട്രീയം മറന്ന് എറണാകുളത്തെ സണ്‍ റൈസസ് ഹോസ്പിറ്റലില്‍ എത്തിയത് മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല.
ഇവര്‍ക്ക് പരിക്ക് പറ്റി അടുത്ത മണിക്കൂറില്‍ തന്നെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കയും ആരോഗ്യ മന്ത്രി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച വൈദ്യ സംഘത്തെ എറണാകുളത്ത് എത്തിക്കയും ചെയ്തു.
പറയാതിരിക്കാന്‍ കഴിയില്ല..ഇതിലേറ്റവും കൂടുതല്‍ ഇവര്‍ക്ക് വേണ്ടി കൂടെ നിന്നത് സജി ചെറിയാന്‍ തന്നെയായിരുന്നു. അതിന് കിട്ടിയ കൂലി വളരെ നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: