Thiruvananthapuram

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി

മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കെട്ടിവലിച്ചാണ് വള്ളം കടലില്‍ ഇറക്കിയത്

Published by

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി. പുതുക്കുറിച്ചി സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ്
മണലില്‍ കുടുങ്ങിയത്.

താഹാ റസൂല്‍ എന്ന വള്ളമാണ് അഴിമുഖത്ത് കുടുങ്ങിയത്. വളളത്തില്‍ 32 തൊഴിലാളികളുണ്ടായിരുന്നു.

എസ്‌കവേറ്റര്‍ ഉപയോഗിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും മണലില്‍ നിന്ന് വള്ളം ഇളക്കാനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കെട്ടിവലിച്ചാണ് വള്ളം കടലില്‍ ഇറക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by