ന്യൂദൽഹി : ജമ്മു കശ്മീർ നിയമസഭയിൽ വഖഫ് ബില്ലിനെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപി സുധാൻഷു ത്രിവേദി. പാർലമെന്റ് പാസാക്കിയ നിയമനിർമ്മാണത്തെ വെല്ലുവിളിക്കുന്നതിലൂടെ തമിഴ്‌നാട്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഭരണഘടനയോട് തികഞ്ഞ അവഹേളനമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഭരണഘടനാപരമായി സ്ഥാപിതമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വഖഫ് ബിൽ പാസാക്കിയത്. എന്നാൽ തമിഴ്‌നാട് സർക്കാരായാലും ജമ്മു കശ്മീർ ആയാലും അതിനെ എതിർക്കുന്ന സംസ്ഥാന സർക്കാരുകളുണ്ട്. ഭരണഘടനയോട് അവർക്ക് കടുത്ത അവഹേളനമുണ്ടെന്ന് ഇത് വ്യക്തമായി കാണിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് പാസാക്കുന്ന ഒരു നിയമത്തെ എതിർക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീർ നിയമസഭയിൽ കണ്ട പോലെ അവർ പാർലമെൻ്റ് പാസാക്കിയ ബില്ലിന്റെ കോപ്പി കീറിമുറിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടന അപകടത്തിലായിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: