ന്യൂദൽഹി : ലോകാരോഗ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോടായി തന്റെ സന്ദേശം പങ്കുവച്ചു. തന്റെ സർക്കാർ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ലോകാരോഗ്യ ദിനത്തിൽ, ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം,” – അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു. കൂടാതെ എല്ലാ അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹത്തിന്റെയും പിന്നിൽ നല്ല അടിത്തറയുള്ള ആരോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ 2050 ആകുമ്പോഴേക്കും 44 കോടി ഇന്ത്യക്കാർ അമിതവണ്ണത്താൽ ബുദ്ധിമുട്ടേണ്ടിവരുമെന്ന് പ്രവചിക്കുന്നതായി ഒരു റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറഞ്ഞത് പത്ത് ശതമാനമെങ്കിലും കുറയ്‌ക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വീകസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ ഈ ശ്രമങ്ങൾ ഓരോ പൗരന്റെയും കൂട്ടായ സംഭാവനയായിരിക്കുമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: