ലഖ്നൗ : ശ്രീരാമനവമിയുടെ ഭാഗമായി ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ ഇന്നലെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ടാബ്ലോകളോടുകൂടിയ വലിയ ഘോഷയാത്രയാണ് സംഘടിപ്പിച്ചത്. കാവി പതാകകൾ വീശി “ജയ് ശ്രീറാം” മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചു കൊണ്ടാണ് ഘോഷയാത്രയിൽ പങ്കെടുത്തവർ കടന്നു പോയത്.
യുവതികളും പെൺകുട്ടികളും ഘോഷയാത്രയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇതിനുപുറമെ ശ്രീരാമൻ, ഹനുമാൻ, മറ്റ് ദേവീദേവന്മാർ എന്നിവരുടെ ആകർഷകമായ നിശ്ചലദൃശ്യങ്ങൾ ഈ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി.
അതേ സമയം ഘോഷയാത്ര കണക്കിലെടുത്ത് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോക്കൽ പോലീസും ആർഎഎഫ് ഉദ്യോഗസ്ഥരും എല്ലാ കോണുകളിലും ജാഗ്രത പാലിച്ചു. ഡ്രോണുകൾ വഴിയും നിരീക്ഷണം നടത്തി.
ഇതിനു പുറമെ സാംബലിന്റെ മഹത്തായ ചരിത്രം വീണ്ടും തിരിച്ചുവരുന്നുവെന്ന വികാരത്തോടെയാണ് രാമനവമിയിൽ ഈ ഘോഷയാത്ര നടത്തിയതെന്ന് വിഎച്ച്പിയുടെ പ്രാദേശിക നേതാക്കൾ പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ സാംബലിൽ ആദ്യമായി നടത്തിയ ഈ ഘോഷയാത്ര ഭക്തരുടെ ആവേശത്തിന്റെ പ്രതീകമായി മാറിയെന്ന് വിഎച്ച്പിയുടെ സെൻട്രൽ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ. രാജ് കമൽ ഗുപ്ത പറഞ്ഞു.
കൂടാതെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും അതുല്യമായ സംഗമം കാണപ്പെട്ടു. പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: