India

കാവിക്കൊടികളുമേന്തി അലകടലായി ലക്ഷങ്ങൾ : ഹൈന്ദവവീര്യം കാട്ടി ബംഗാളിൽ 2,000 രാമനവമി റാലികൾ

Published by

കൊൽക്കത്ത: വൻ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ കൊൽക്കത്തയിൽ രാമനവമി ആഘോഷങ്ങൾ . ‘ജയ് ശ്രീറാം’ വിളികൾ മുഴക്കി ലക്ഷങ്ങളാണ് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന രാമനവമി റാലികളിൽ പങ്കെടുത്തത്.

കൊൽക്കത്തയിൽ മാത്രം 60 ലധികം റാലികൾ നടത്തി. ഏകദേശം 4,000 മുതൽ 5,000 വരെ പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. . റാലി റൂട്ടുകളിലുടനീളമുള്ള സുരക്ഷാ മേൽനോട്ടം വഹിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർ റാങ്കിലുള്ളവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

ആഘോഷങ്ങൾ ബലമായി നിർത്തിവയ്‌ക്കാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല. നിങ്ങൾ എന്ത് ചെയ്താലും രാമനവമി ആഘോഷം നടക്കും,”എന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇത്തവണ 2,000 റാലികളാണ് സംഘടിപ്പിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ജാഗരൺ മഞ്ച് എന്നിവയുൾപ്പെടെ വിവിധ സംഘടനകൾ റാലികൾ നടത്തിയിരുന്നു. അതേസമയം നന്ദിഗ്രാമിലെ സോനാച്ചുരയിൽ ആയിരക്കണക്കിന് ഭക്തരെ സാക്ഷിനിർത്തി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിൽ പുതിയ രാമക്ഷേത്രത്തിന് ശിലാസ്ഥാപനവും നടന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by