തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സി പി എം നേതാവ് കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും.
ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചെന്ന് കെ. രാധാകൃഷ്ണന്‍ അറിയിച്ചു. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണനോട് ഹാജരാകാന്‍ ഇഡി നേരത്തെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ്് ഇടപാടുകളുടെ സമയത്ത് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍. ഈ കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: