ന്യൂദല്‍ഹി: ഈയിടെ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ കിരീടം ചൂടിയ ഇന്ത്യയുടെ അരവിന്ദ് ചിതംബരത്തിന് ചെസ് താരങ്ങളുടെ ലോകറാങ്ക് പട്ടികയില്‍ 11ാം സ്ഥാനം. ജര്‍മ്മന്‍ ബന്ഡസ്ലിഗ ചെസിലും 17. 5പോയിന്റ് നേടി അരവിന്ദ് ചിതംബരം വന്പ്രകടനം കാഴ്ചവെച്ചിരുന്നു. അടുത്ത കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ പ്രതീക്ഷയുള്ള കളിക്കാരനായി ലോക ചെസ് വിദഗ്ധര്‍ അരവിന്ദ് ചിതംബരത്തെ വിലയിരുത്തുന്നു.
ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യക്കാര്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.ഫിഡെയുടെ ലോകറാങ്കിംഗില്‍ ആദ്യ 20 പേരുടെ ഇടയില്‍ അഞ്ച് ഇന്ത്യക്കാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ലോക റാങ്കിങ്ങില്‍ മൂന്നാം റാങ്കാണ്. അര്ജുന് എരിഗെയ്സി ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുണ്ട്. ലോകറാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.
പഴയകാല ഒന്നാം റാങ്കുകാരനായ വിശ്വനാഥന് ആനന്ദിന്റെ സ്ഥാനം ഇപ്പോള്‍ 15ാമതാണ്. പഴയകാല ഒന്നാം റാങ്കുകാരനായ വിശ്വനാഥന് ആനന്ദിന്റെ സ്ഥാനം ഇപ്പോള്‍ 15ാമതാണ്. ഇപ്പോഴും ഒന്നാം റാങ്കില്‍ നില്‍ക്കുന്നത് മാഗ്നസ് കാള്സന് തന്നെയാണ്. ഹികാരു നകാമുറയാണ് രണ്ടാം റാങ്കുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: