പാലക്കാട്:അടിവസ്ത്രത്തില്‍ രാസലഹരി കടത്തിയ യുവാവിനെ ഡാന്‍സാഫ് സംഘം പിടികൂടി.ഒറ്റപ്പാലത്താണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിലായത്.
ഒറ്റപ്പാലം വരോട് കോലോത്തുപറമ്പില്‍ മുഹമ്മദ് ഫവാസ് (23) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 9.072 ഗ്രാം മെത്താഫിറ്റാമിനാണ് കണ്ടെടുത്തത്.
പുലര്‍ച്ചെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി പുറത്ത് വരവെയാണ് യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് അടിവസ്ത്രത്തില്‍ നിന്ന് മെത്തഫിറ്റാമിന്‍ കണ്ടെത്തിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് മെത്താഫിറ്റമിന്‍ എത്തിച്ചതാണെന്നാണ് യുവാവിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: