കൊളംബോ: ശ്രീലങ്കയിലെ ക്രിക്കറ്റിനെ രക്ഷിയ്‌ക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ച് ഇപ്പോഴത്തെ ശ്രീലങ്കയുടെ കോച്ചായ സനത് ജയസൂര്യ. 1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമുമായി ശ്രീലങ്കയില്‍ എത്തിയ മോദി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ജയസൂര്യയുടെ ഈ അഭ്യര്‍ത്ഥന.
“ശ്രീലങ്കയില്‍ പെട്രോളും ഡീസലും ഇല്ലാതിരുന്നപ്പോള്‍ കറന്‍റ് ഇല്ലാതിരുന്നപ്പോള്‍ താങ്കളും ഇന്ത്യയും ഞങ്ങളെ രക്ഷിച്ചു. ഇങ്ങിനെ ശ്രീലങ്കയെ സഹായിക്കുന്നതില്‍ നന്ദിയുണ്ട്.”- സനത് ജയസൂര്യ പറഞ്ഞു.
1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമുമായി ശ്രീലങ്കയില്‍ എത്തിയ മോദി കൂടിക്കാഴ്ച നടത്തുന്നു:
A wonderful conversation with members of the Sri Lankan cricket team that won the 1996 World Cup. Do watch… pic.twitter.com/3cOD0rBZjA
— Narendra Modi (@narendramodi) April 6, 2025
“ശ്രീലങ്കയുടെ കോച്ച് എന്ന നിലയില്‍ ഒരു അഭ്യര്‍ത്ഥനയുണ്ട്. ശ്രീലങ്കയുടെ പല ഭാഗങ്ങളിലും ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ജാഫ്നയില്‍ മാത്രം കളിക്കാന്‍ കഴിയുന്നില്ല. ജാഫ്നയില്‍ ക്രിക്കറ്റ് എത്തിയാല്‍ അത് അവിടുത്തെ ജനങ്ങള്‍ക്ക് അത് ഏറെ സഹായകരമാകും. താങ്കള്‍ അതിന് ശ്രീലങ്കയെ സഹായിക്കണം. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് കിടക്കുന്ന സ്ഥലമാണ് ജാഫ് ന. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്ത് ക്രിക്കറ്റ് ധാരാളമായി നടക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി ജാഫ്നയില്‍ ക്രിക്കറ്റ് എത്തിക്കാന്‍ ഇപ്പോള്‍ പരിശ്രമം നടത്തിവരികയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ജാഫ്നയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് വന്നാല്‍ ശ്രീലങ്കയും ഇന്ത്യയും കൂടുതല്‍ അടുക്കും. ശ്രീലങ്കയ്‌ക്ക് വടക്കന്‍ മേഖലകളുമായും അടുപ്പം വരും. പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായം കൂടി വേണം..”.- സനത് ജയസൂര്യ അഭ്യര്‍ത്ഥിച്ചു.
പൊതുവേ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ ശക്തികേന്ദ്രമായാണ് ജാഫ്ന അറിയപ്പെടുന്നത്. ഇവിടെ ശ്രീലങ്കന്‍ സര്‍ക്കാരിന് വലിയ ആധിപത്യം ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭാഗത്ത് ക്രിക്കറ്റ് വളര്‍ന്നില്ല. എന്തായാലും സനത് ജയസൂര്യയുടെ ഈ ആവശ്യം പരിഗണിക്കാമെന്ന് മോദി മറുപടി നല്‍കി. അയല്‍ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം അവിടെ ഇന്ത്യ ഇടപെടാറുണ്ടെന്നും ഈയിടെ മ്യാന്‍മറില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: