ആലപ്പുഴ: മുസ്ലീം സമുദായത്തിലെ സമ്പന്നരാണ് വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തന്നെ വർഗീയവാദിയാക്കാൻ ചിലർ ശ്രമങ്ങൾ നടത്തുന്നു. സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചാണ് ഞാൻ വിവരിച്ചത്. മലപ്പുറത്ത് ശ്രീനാരായണീയർ പിന്നോക്കാവസ്ഥയിലാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്ലീം ലീഗിന്റെ മതേതരത്വം വാക്കുകളിൽ മാത്രമേയുള്ളൂ. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. വിവാദമായ മലപ്പുറം പരാമർശത്തിൽ വിശദീകരണം നടത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഞാൻ മുസ്ലീം വിരോധിയല്ല. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല, എല്ലാവരുടെയുമാണ്. 56 ശതമാനം വരുന്ന മുസ്ലീം സമുദായം 44 ശതമാനം വരുന്ന മറ്റ് വിഭാഗക്കാരെ അവഗണിക്കുമ്പോഴാണ് ജാതി ചിന്ത ഉടലെടുക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണം.
ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ല. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: