ഇടുക്കി: സംസ്ഥാനത്ത് വേനല്‍ മഴയില്‍ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചപ്പോള്‍ ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവ് മരിച്ചു.
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു.ഏലത്തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ഇടുക്കി അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയായില്‍ താമസിക്കുന്ന അയ്യാവുവിന്റെ ദേഹത്ത് . കല്ലും മണ്ണും പതിച്ചത്. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് വൈകിട്ട് മിന്നലേറ്റ് മരിച്ചത്.
ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ ഇടിമിന്നലില്‍ ഇടുക്കി നെടുങ്കണ്ടം തിരുവനന്തപുരം വെള്ളറട എന്നിവിടങ്ങളില്‍ വീട് തകര്‍ന്നു. ഇടുക്കിയില്‍ പ്രകാശ്ഗ്രാം പാറയില്‍ ശശിധരന്റെ വീടും വെള്ളറട,കിളിയൂരില്‍ സത്യരാജിന്റെ വീടുമാണ് തകര്‍ന്നത്. പാലക്കാട് അമ്പലപ്പാറയില്‍ ശക്തമായ കാറ്റിലും മഴയിലും വീടിന് കേടുപാടുണ്ടായി.
മുണ്ടക്കയത്ത് വരിക്കാനിയിലെ തൊഴിലുറപ്പ് ജോലിക്കിടെ എട്ട് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. കൊച്ചി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളില്‍ പരക്കെ വേനല്‍ മഴ ലഭിച്ചു. ശക്തമായ മഴയില്‍ പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലും എടിഎമ്മലും വെള്ളം കയറി.
വേനല്‍ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ കാലാവസ്ഥാ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: