ലക്നൗ: വഖഫ് ബോര്‍ഡിന്റെ പേരില്‍ ഇനി ആര്‍ക്കും ഭൂമി കൊള്ളയടിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ദരിദ്രര്‍ക്ക് ഭവന നിര്‍മ്മാണം എന്നിവയ്ക്ക് ഭൂമി ഉപയോഗിക്കാനാകും.
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ ശ്ലാഘിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ബില്‍ പാസാക്കുന്നത് ഉറപ്പാക്കിയ പധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യോഗിആദിത്യനാഥ് നന്ദി പറഞ്ഞു,
ഉത്തര്‍പ്രദേശില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുളളത്. ചിലര്‍ക്ക് കൊളളയടിക്കുളള മാര്‍ഗമാണിത്- യോഗി ആദിത്യ നാഥ് പറഞ്ഞു.
ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്‍ നിയമമാകുന്നതിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ അനുമതിയാണ് ഇനി വേണ്ടത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും രണ്ട് ദിവസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വഖഫ് ഭേദഗതി ബില്‍ പാസായത.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതുക്കിയ ബില്‍ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്മെന്റും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് .ബില്‍.
മുന്‍ നിയമത്തിലെ പോരായ്മകള്‍ മറികടക്കാനും വഖഫ് ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും രജിസ്ട്രേഷന് പ്രക്രിയ മെച്ചപ്പെടുത്താനും വഖഫ് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: