ന്യൂഡല്‍ഹി : കേരളത്തില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠന വായ്പയെടുത്ത് വിദേശത്തേയ്‌ക്കു കടത്തിയത് 7620 കോടി രൂപ! കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കാണിത്. ഇക്കാലയളവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു മാത്രം വായ്പയെടുത്ത് വിദേശപഠനത്തിനു പോയ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 66159 ആണ്. വിദേശ പഠന വായ്പയായി 11872 കോടി രൂപ അനുവദിച്ചു. 7620 കോടി രൂപ കൈമാറി. വായ്പയെടുത്ത് വിദേശത്തു പഠിക്കാന്‍ പോകുന്ന ട്രെന്‍ഡ് കൂടുതല്‍ കേരളത്തിലാണെന്നും ബാങ്കുകളുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ ആകെയുള്ള വിദേശ വിദ്യാഭ്യാസ വായ്പ വിലയിരുത്തുമ്പോള്‍ 18.57 ശതമാനം വരും ഇത്. ഇന്ത്യയില്‍ ആകെ 3.4 ലക്ഷം പേര്‍ക്കായി 63924 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 42894 കോടി രൂപ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: