തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യവുമായി പ്രൊജക്ട് എക്സ് . വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ മുന്നേറുന്നു.
ആദ്യപടി എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എല്‍.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകരെ പങ്കെടുപ്പിച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി. പോലീസ്, കനല് എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷന്‍ നല്‍കുന്നത്. ഏപ്രില്‍ 7നും ഓറിയന്റേഷന്‍ പ്രോഗ്രാം തുടരും.
ജില്ലാ ഭരണകൂടവും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനല് ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് എക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: