Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി

ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെതിരെ പൊലീസ് ബലാത്സംഗ കുറ്റം ചുമത്തി

Published by

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മലപ്പുറം സ്വദേശി ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്നതിന് തെളിവ് പൊലീസിന് കിട്ടി.വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചു.

ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്. ഇത് കഴിഞ്ഞ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി.മരണത്തിന് കുറച്ച് ദിവസം മുന്‍പ് വിവാഹത്തിന് താത്പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയക്ക് സന്ദേശം അയച്ചിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെതിരെ പൊലീസ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.

സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by