Kerala

മലപ്പുറം പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പൊലീസില്‍ പരാതി

സമൂഹത്തില്‍ വര്‍ഗീയ ചേരിത്തിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published by

എറണാകുളം : മലപ്പുറം ജില്ലയെ കുറിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കി
പിഡിപി. പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയ ചേരിത്തിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും പറഞ്ഞ വെളളാപ്പളളി ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പ്രസംഗിച്ചു. ഭയന്നാണ് പിന്നാക്ക വിഭാഗക്കാര്‍ ജില്ലയില്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

മലപ്പുറത്ത് ഈഴവര്‍് കടുത്ത അവഗണനയാണ് നേരിടുന്നത്. ജില്ലയില്‍ അവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണന്ക്ക് കാരണം. രാഷ്‌ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല എന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക