തൃശൂര്: ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രത്തില് ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി കഴകം ജീവനക്കാരന് ബാലുവിന്റെ രാജി ദേവസ്വം സ്വീകരിച്ചു. വ്യാഴാഴ്ച ചേര്ന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം.
ബാലു രാജിവെച്ചതിനെ തുടര്ന്നുളള ഒഴിവ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡിന് ഉടന് റിപ്പോര്ട്ടചെയ്യും. മെഡിക്കല് ലീവ് അവസാനിക്കാനിരിക്കെയാണ് എ.വി.ബാലു രാജിവച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡാണ് പരീക്ഷയില് ഒന്നാം റാങ്കുകാരനായ ബാലുവിനെ കഴിഞ്ഞ ഫെബ്രുവരി 24ാം തീയതി കഴകം ജോലിക്ക് നിയമിച്ചത്.
എന്നാല് തന്ത്രിമാരുും വാര്യര് സമാജവും എതിര്ത്ത സാഹചര്യത്തില് മാര്ച്ച് ആറിന് ബാലുവിനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു. തുടര്ന്ന് ബാലു 10 ദിവസം അവധിയെടുത്തു പോയി. എതിര്പ്പ് കൂടിയതിനെ തുടര്ന്ന്് ബാലു വീണ്ടും മെഡിക്കല് അവധിയില് പ്രവേശിച്ചു.
ആചാരപരമായി അമ്പലവാസികളെയാണ് കഴകം ജോലിക്ക് നിയോഗിക്കേണ്ടതെന്നാണ് തന്ത്രിമാരുടെയും വാര്യര് സമാജത്തിന്റെയും പക്ഷം. എന്നാല് ബാലുവിന് നേരെ ജാതി വിവേചനമാണു ണ്ടായതെന്നാണ് ആരോപ ണം.
ബാലു രാജിവച്ച ഒഴിവില് റാങ്ക പട്ടിക പ്രകാരം ഈഴവസമുദായാംഗമാണ് നിയമിതനാകേണ്ടത്.ബാലുവും ഇതേ സമുദായത്തില് പെടുന്ന ആളാണ ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: