തിരുവനന്തപുരം: കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഷെറിന് ശിക്ഷാ കാലാവധിക്കു മുന്‍പ് പുറത്തിറങ്ങാമെന്ന മോഹം പൊലിയുന്നു. ഇളവ് നല്കി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ആക്ഷേപങ്ങള്ക്കിടയാക്കിയതോടെ ഫയല്‍ ഗവര്‍ണ്ണര്‍ക്ക് അയ്ക്കാതെ മാറ്റിവച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെ ജയിലില്‍ സഹതടവുകാരിയയെ കയ്യേറ്റം ചെയ്തുവെന്ന ആക്ഷേപം ഉയര്‍ന്നതും ഷെറിന് വിനയായി.
രണ്ടുമാസം മുന്‍പാണ് നല്ല നടപ്പ് പരിഗണിച്ച് ഷെറിനെ ശികഷാ ഇളവ് നല്കി വിട്ടയയ്ക്കാന് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇതോടെ ഇത്രയും കൂരമായ കൊലപാതകം നടത്തിയ ഒരാളെ കാലാവധി തീരുംമുന്‍പ് വിട്ടയ്ക്കുന്നത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ താല്‍പര്യപ്രകാരമാണെന്നു വരെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതും പേരാഞ്ഞാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കിയ സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് ജയിലില്‍ സഹതടവുകാരിയെ ഷെറിന് മര്‍ദ്ദിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഷെറിന്റെ മോചനം തടയാന്‍ ചിലര്‍ ആസൂത്രണം ചെയ്തതാണ് ഇതെന്ന് വ്യാഖ്യാനം ഉണ്ടായെങ്കിലും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫയല്‍ ഗവര്‍ണര്‍ക്ക് അയയ്ക്കാതെ സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: