തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് പട്ടികയില്‍ പെട്ടവര്‍ക്ക് അടുത്ത 15 ദിവസങ്ങള്‍ നിര്‍ണ്ണായകം. അതുകഴിഞ്ഞാല്‍ റാങ്ക് പട്ടിക കാലഹരണപ്പെടും. 570 ഒഴിവുണ്ടെന്നാണ് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയെങ്കിലും 292 ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. റാങ്ക് പട്ടികയില്‍ 672 പേരാണുള്ളത്. പോലീസില്‍ സ്ത്രീ പ്രാതിനിധ്യം 15% ആക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയിലായതോടെ നിയമനം വെട്ടിക്കുറയ്‌ക്കുകയായിരുന്നു. പുരുഷ, സ്ത്രീ അനുപാതം 9:1 ആക്കിയെന്നു പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ പറയുന്നു. 9 പുരുഷ പോലീസ് നിയമനം നടന്നാലേ ഒരു വനിതാ നിയമനം നടക്കൂ. പുരുഷ പൊലീസ് നിയമനം കുറഞ്ഞതോടെ സ്ത്രീ നിയമനവും നടക്കാതായി. 56000 പേരുള്ള പോലീസ് സേനയില്‍ 5000ത്തോളം വനിതകളാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: