Kerala

കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം: ഗായകന്‍ അലോഷി ഒന്നാം പ്രതി

പൊലീസ് സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു

Published by

കൊല്ലം:കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തില്‍ ഗായകന്‍ അലോഷി ഒന്നാം പ്രതിയായി പൊലീസ് കേസെടുത്തു. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും പ്രതികളാണ്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് കടയ്‌ക്കല്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെ ലാഘവത്തോടെ കാണാനാകില്ലെന്നും സംഘാടകര്‍ക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ പ്രകടമാണെന്നും ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയല്‍ നിയമപ്രകാരം വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷന്‍ ബെഞ്ച് നിയമപ്രകാരം തടഞ്ഞിട്ടുള്ള പ്രവര്‍ത്തികള്‍ നടക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by