കൊച്ചി : ഇന്ത്യൻ ഭരണഘടനയ്‌ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇസ്ലാമിക നിയമത്തെ എടുത്തുമാറ്റിയ മോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് ക്രിസ്ത്യൻ സംഘടനയായ കാസ . ഫേസ്ബുക്ക് പോസ്റ്റിലാണ് കാസയുടെ പ്രതികരണം .
രാജാവിനെക്കാൾ രാജഭക്തി കാണിച്ചുകൊണ്ട് ഭാരതത്തിലെ ലോക്സഭ എംപിമാരിൽ ഏറ്റവും അധികം ശക്തമായി നിയമ ഭേദഗതിയെ എതിർത്തു സംസാരിച്ചത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് കമ്മ്യൂണിസ്റ്റ് എംപിമാരായിരുന്നു . 600 ഓളം കുടുംബങ്ങളുടെ വിഷയത്തെ ബാധിക്കുന്ന മുനമ്പം ഉൾപ്പെടുന്ന എറണാകുളം എംപി ഹൈബി ഈഡൻ ആകട്ടെ നസറുദ്ദീൻ ഒവൈസിയുടെ പ്രകടനത്തെ കവച്ചു വെയ്‌ക്കുന്ന പ്രകടനമാണ് നിയമഭേദഗതിയെ എതിർത്തുകൊണ്ട് ലോക്സഭയിൽ നടത്തിയത് .
കേരളത്തിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വലുത് സമസ്തയുടെ ജിഫ്രി മുത്തുക്കോയ മുത്തുകോയ തങ്ങളും, കാന്തപുരം അബൂബക്കർ മുസ്ലിയാരും ആയിരുന്നു .കേരളത്തിൽ നിന്നുള്ള ഒരേയൊരു ‘ ജനപ്രതിനിധി ‘ അത് സുരേഷ് ഗോപി മാത്രമായിരുന്നു. ബാക്കിയെല്ലാം ജനങ്ങളെ മറന്നു കൊണ്ട് ഇസ്ലാമിക മതമൗലികവാദികൾക്ക് ഒപ്പം നിന്നവരായിരുന്നുവെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: