തിരുവനന്തപുരം: ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് പിന്നാലെ സ്കൂൾ പാചകത്തൊഴിലാളികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനായി എത്തുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണെമെന്ന് സ്കൂൾ പാചകത്തൊഴിലാളി സംഘടനയായ എച്ച്എംഎസിന്റെ നേതൃത്വത്തിൽ ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തും.
ഇടതു സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) ഏപ്രിൽ 22 മുതൽ 26 വരെ രാപകൽ സമരം നടത്തും. ഫെബ്രുവരി മാർച്ച് മാസത്തിലെ ശമ്പളവും അവധിക്കാല ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് സ്കൂൾ പാചകത്തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. സ്കൂൾ പാചകത്തൊഴിലാളികളുടെ നിലവിലെ ദിവസവേതനം 600 രൂപയാണ്.
വർഷങ്ങൾക്ക് മുൻപ് കഞ്ഞിയും പയറും നൽകിയിരുന്ന സ്കൂളുകളിൽ ഇപ്പോൾ കുട്ടികൾക്ക് നൽകുന്നത് ചോറും ദിവസവും രണ്ടും മൂന്നും കറികളും പാലും മുട്ടയും ഏത്തപ്പഴവുമെല്ലാമാണ്. ഇതെല്ലാം പാചകം ചെയ്യുന്നതിനായി അതിരാവിലെ എത്തി വൈകിട്ട് വരെ അതി കഠിന ജോലിയായിരിക്കും തൊഴിലാളികൾക്ക്. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ഭക്ഷണമുണ്ടാക്കുകയും ദിവസവേതനമായ 600 രൂപ പങ്കിട്ടെടുക്കുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: