Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചുവപ്പു ഭീകരത ചരമഗതിയില്‍

Janmabhumi Online by Janmabhumi Online
Apr 3, 2025, 10:17 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ മാവോയിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വികസന പുരോഗതയിലും വിശ്വസിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. ഭരണാധികാരികള്‍ പൊതുവെ നടത്താറുള്ള പൊള്ളയായ പ്രഖ്യാപനമല്ല അമിത് ഷായില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നാട്ടില്‍ നിന്നുള്ള അമിത് ഷാ ഇച്ഛാശക്തിയുടെ പ്രതിരൂപമാണ്. രാജ്യതാത്പര്യം സംരക്ഷിക്കുന്നതില്‍ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കരുത്തുറ്റ ഭരണാധികാരിയാണ് താനെന്ന് കശ്മീര്‍ പ്രശ്‌നത്തില്‍ അടക്കം അമിത് ഷാ തെളിയിച്ചു കഴിഞ്ഞു. അമിത് ഷാ ആഭ്യന്തരമന്ത്രിയായ ശേഷം രാജ്യത്തെ മാവോയിസ്റ്റ് ഭീകരതയെ അതിശക്തമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ജില്ലകളുടെ എണ്ണം ആറായി കുറഞ്ഞത് ഇതിന് തെളിവാണ്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് മാവോയിസ്റ്റ് ഭീകരത 75 ജില്ലകളില്‍ സജീവമായിരുന്നു. ഇതാണ് ഇപ്പോള്‍ 38 ജില്ലകളിലേക്ക് ചുരുങ്ങിയിരിക്കുന്നത്.

അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിനു വേണ്ടി എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഭീകര സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ശിഥിലീകരണവും വികസനത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം വയ്‌ക്കുന്നത്. ചൈനയെപ്പോലുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ഇതിന് പണവും ആയുധവും നിര്‍ലോഭം ലഭിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ വിമോചനമെന്നത് വെറുമൊരു പുകമറ മാത്രം. ഭാരതത്തിന്റെ അയല്‍രാജ്യമായ നേപ്പാളില്‍ ചൈനയുടെ പിന്തുണയില്‍ അധികാരം പിടിച്ചെടുത്തതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഭാരതത്തിലും നിയമ സംവിധാനങ്ങളെ അട്ടിമറിച്ച് സ്വന്തം കൈനിലങ്ങളൊരുക്കാനാണ് മാവോയിസ്റ്റ് ഭീകര സംഘടനകള്‍ ശ്രമിക്കുന്നത്. നേപ്പാളിലെ പശുപതി മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ ഭാരതത്തിലെ 38 ജില്ലകള്‍ ഉള്‍പ്പെടുന്ന ചുവപ്പന്‍ ഇടനാഴി സൃഷ്ടിക്കുകയെന്നതാണ് മാവോയിസ്റ്റുകളുടെ വിപുലമായ പദ്ധതി. അര്‍ബന്‍ നക്‌സലുകള്‍ എന്നറിയപ്പെടുന്നവരുടെ പലതരത്തിലുള്ള പിന്തുണയും ഇകൂട്ടര്‍ക്ക് ലഭിക്കുന്നു. ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന സിപിഎമ്മിനെപ്പോലുള്ള ഇടത് പാര്‍ട്ടികളും മാവോയിസ്റ്റ് ഭീകരതയെ തന്ത്രപരമായി പിന്തുണയ്‌ക്കുന്നു.

പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് ഈ വസ്തുതകള്‍ വിസ്മരിച്ചത് രാജ്യത്ത് മാവോയിസ്റ്റ് ഭീകരത പടരാന്‍ ഇടയാക്കി. മാവോയിസ്റ്റ് ഭീകരവാദത്തെ നേരിടുമെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹനന്‍ സിങ് ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി അര്‍ബന്‍ നക്‌സലുകളെകൊണ്ട് നിറഞ്ഞിരുന്നു. ചില കേന്ദ്രമന്ത്രിമാരുടെ പോലും പിന്തുണ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് ലഭിച്ചിരുന്നു.

ഈ സാഹചര്യമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ മാറിയിരിക്കുന്നത്. ഛത്തീസ്ഗഡും ജാര്‍ഖണ്ഡും പോലുള്ള സംസ്ഥാനങ്ങളില്‍ ഭീകരരെ അതിശക്തമായി നേരിടുകയും, നിരവധി മാവോയിസ്റ്റുകളെ സുരക്ഷാഭടന്മാര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഗത്യന്തരമില്ലാതെ നിരവധി മാവോയിസ്റ്റ് ഭീകരര്‍ സര്‍ക്കാരിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. ഇതില്‍ മാവോയിസ്റ്റ് സംഘടനകളുടെ നേതാക്കളും ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് ഭീകരരെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തുന്നതിനു പുറമെ രാജ്യത്തെ അവികസിതമായ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്‌ക്കുന്നുണ്ട്. ഭീകരരുടെ സ്വാധീനത്തില്‍പ്പെട്ടിരുന്ന ജനവിഭാഗങ്ങളെ അവരില്‍നിന്ന് വേര്‍പെടുത്താന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. ഈ ശ്രമം കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറുകയാണ്.

 

Tags: Narendra Modi GovernmentMaoist terrorismAmit Sha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി
BJP

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

Editorial

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി  ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം
India

നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റും; വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കും: നഡ്ഡ

Main Article

ജനസുരക്ഷയുടെ ദശകം: ഭാരതത്തിന്റെ സാമൂഹ്യഭാവി സുരക്ഷിതമാക്കല്‍

India

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies