ആലപ്പുഴ: കെട്ടുകാഴ്ചയുടെ മുകളില്‍ കയറവെ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു.മുളക്കുഴ മോഡി തെക്കേതില്‍ പ്രമോദ് (49) ആണ് മരിച്ചത്.
മുളക്കുഴ ഗന്ധര്‍വമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളപ്പിനിടെയാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം.
അപകടം നടന്ന ഉടനെ പ്രമോദിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: