ന്യൂദല്‍ഹി: വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്‌ക്കാവുന്ന പഞ്ചസാരയുടെ സ്റ്റോക്കിന്റെ പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം.
ഏപ്രിലില്‍, കൈവശം വയ്‌ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി 23.5 ലക്ഷം ടണ്ണായാണ് നിശ്ചയിച്ചിരിക്കുന്നത്. പൂഴ്‌ത്തിവയ്‌പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില വ്യവസായ ഗ്രൂപ്പുകളും പഞ്ചസാര മില്ലുകളും സ്റ്റോക്ക് പരിധി ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ കര്‍ശനവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
അതേ സമയം പഞ്ചസാരയ്‌ക്കുള്ള മിനിമം താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: