ന്യൂദല്‍ഹി: ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും റെയില്‍വേയും റിസര്‍വ് ബാങ്കും ഉള്‍പ്പെട്ട ത്രികക്ഷി കരാറിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും കേരളം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു കേരളത്തില്‍ നിന്നുള്ള ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ് എന്നീ എം.പിമാരുടെ ചോദ്യത്തിന് മറുപടി പറയവേ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
3,801 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതിയുടെ ചെലവ് പങ്കിടുന്നതിന് കേരളം കഴിഞ്ഞ ആഗസ്തില്‍ വ്യവസ്ഥകളോടുകൂടി സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി ചെലവില്‍ പങ്കുവഹിക്കുന്നതിന് വ്യവസ്ഥകള്‍ പാടില്ലെന്നാണ് റെയില്‍വേ നിലപാട്. പദ്ധതിക്ക് കിഫ്ബിയിലൂടെ മുടക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തിന്മേല്‍ തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: