ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ലോക്‌സഭയിൽ വഖഫ് ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കുന്ന ഇന്ന് തന്നെയാണ് സ്റ്റാലിൻ പ്രധാനമന്ത്രി മോദിക്ക് കത്ത് അയച്ചത്. കത്തിന്റെ പകർപ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട് .
“ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അതത് മതം പിന്തുടരാനുള്ള അവകാശം നൽകുന്നു, ഈ അവകാശം ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കടമയാണ്. എന്നാൽ, 1995 ലെ വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഭരണഘടനാപരമായ സംരക്ഷണം കണക്കിലെടുക്കാതെ മുസ്ലീം സമുദായത്തിന്റെ താൽപ്പര്യത്തെ സാരമായി ബാധിക്കും,” എന്നാണ് സ്റ്റാലിൻ കത്തിൽ പറയുന്നത്.
പുതിയ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾ വഖഫ് ബോർഡുകളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും അവരുടെ ദുർബലമാക്കും. വ്യവസ്ഥകൾ നീക്കം ചെയ്യുന്നത് ചരിത്രപരമായ നിരവധി വഖഫ് സ്വത്തുക്കളുടെ നിലയ്‌ക്ക് ഭീഷണിയാണ്.വഖഫ് നിയമത്തിൽ ഇത്രയും ദൂരവ്യാപകമായ ഭേദഗതികൾ ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം ‘ എന്നും സ്റ്റാലിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: