ന്യൂഡൽഹി : ലോക്‌സഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ ബിജെപിയുടെ അടുത്ത അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. ലോക്‌സഭയിൽ സംസാരിച്ച അഖിലേഷ്, “ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടി” ഇതുവരെ സ്വന്തം പ്രസിഡൻ്റിനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് പറയുകയായിരുന്നു. എന്നാൽ ഇതിന് അമിത് ഷാ നൽകിയ മറുപടി ഇൻഡി മുന്നണിയ്‌ക്ക് ഒന്നടങ്കം നൽകിയ പ്രതികരണമായിരിന്നു.
“ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇപ്പോഴും സ്വന്തം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല,” പുഞ്ചിരിയോടെ അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷിന്റെ ഈ ചോദ്യത്തെ ചിരിയോടെ തന്നെയാണ് അമിത് ഷായും നേരിട്ടത് .
കുടുംബാംഗങ്ങളിൽ നിന്ന് പ്രസിഡൻ്റുമാരെ തിരഞ്ഞെടുക്കുന്ന മറ്റ് പാർട്ടികളെ പോലെയല്ല ബിജെപിയിലെ പ്രക്രിയയെന്നായിരുന്നു അമിത് ഷായുടെ മറുപടി.
‘ പുഞ്ചിരിയോടെയാണ് അഖിലേഷ് ജി പരാമർശം നടത്തിയത്, അതിനാൽ ഞാനും അതേ രീതിയിൽ പ്രതികരിക്കും. ഈ സഭയിൽ ഞങ്ങൾക്ക് എതിർവശത്ത് ഇരിക്കുന്ന പാർട്ടികൾക്കെല്ലാം ദേശീയ അധ്യക്ഷന്മാരുണ്ട്, അവർ അഞ്ച് കുടുംബാംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ, 13 കോടി അംഗങ്ങളുണ്ട്. അവരെയെല്ലാം ഉൾപ്പെടുത്തിയാണ് ഞങ്ങളുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതിനാൽ സ്വാഭാവികമായും സമയമെടുക്കും,” അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: