ന്യൂദല്‍ഹി: എമ്പുരാന്‍ സിനിമ ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. രാജ്യസഭയില്‍ എമ്പുരാന്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. സിബിസിഐ, കെസിബിസി പോലുള്ള സംഘടനകള്‍ എമ്പുരാന്‍ സിനിമയോടുള്ള അവരുടെ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഒരു ക്രിസ്ത്യാനി ആണ്. കമ്മ്യൂണിസ്റ്റുകാര്‍ എന്റെ വിശ്വാസങ്ങളെ അപമാനിക്കുകയാണ്. അവര്‍ എല്ലാ മതങ്ങളെയും അപമാനിക്കുന്നു, ജോര്‍ജ്ജ് കുര്യന്‍ രാജ്യസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: