ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന, ഏറെ പ്രാധാന്യമുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍. ഉച്ചയ്ക്ക് 12നു ബില്‍ സഭയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കും. ബില്ലിന്മേല് എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.
ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനമെന്ന് ഇന്നലെ വൈകിട്ട് ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്നും അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും കാട്ടി സ്പീക്കര്‍ക്കു കത്തു നല്കി മുങ്ങിയ നാല് സിപിഎം അംഗങ്ങളും ഇത് വിവാദമായതോടെ ദല്‍ഹിക്കു മടങ്ങി. ഒളിച്ചോടിയത് പാര്‍ട്ടിക്കു നാണക്കേടായെന്ന് തിരിച്ചറിഞ്ഞാണ്, സഭാ സമ്മേളനത്തിലേക്ക് മടങ്ങാന്‍ നേതൃത്വം നിര്‍ദേശിച്ചത്.
കേരളത്തിലെ മുനമ്പം ഉള്‍പ്പെടെ വഖഫ് അധിനിവേശ ഭീഷണി നേരിടുന്ന രാജ്യത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ബില്‍. പ്രമുഖ മുസ്ലിം പണ്ഡിതര്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും, പ്രത്യേകിച്ച് സിബിസിഐയും കേരളത്തിലെ മെത്രാന് കൗണ്‍സിലും, ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തേ അവതരിപ്പിച്ച ബി
ല്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്കു വിട്ടിരുന്നു. സമിതി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ വീണ്ടും സഭയില്‍ വരുന്നത്. ഭൂരിപക്ഷമുളളതിനാല്‍ ബില്‍ പാസാകുമെന്നുറപ്പാണ്. കോണ്‍ഗ്രസും സിപി എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നു. ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു കേരള കത്തോലിക്ക സഭാനേതൃത്വം എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്നു പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ വിശദമായ ചര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അതിനായി കാത്തിരിക്കുന്നു. ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ബില്ലിനെതിരായ എതിര്‍പ്പുകള്‍ കേള്‍ക്കാന്‍ രാഷ്ട്രം ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് കാര്യോപദേശക സമിതി യോഗത്തിലാണ് എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്നതില്‍ തീരുമാനമായത്. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയെന്ന സമവായത്തിലെത്തുകയായിരുന്നു. സ്പീക്കര്‍ തീരുമാനം അറിയിച്ചതോടെ പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാത്രി ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗം ബില്ലിനെ ഒറക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രധാന ഭേദഗതികള്‍
1. വഖഫ് സ്വത്തില്‍ അവകാശമുന്നയിക്കാന്‍ രേഖ നിര്‍ബന്ധം. കാലങ്ങളായി കൈവശമുണ്ടായിരുന്നുവെന്നതുകൊണ്ട് വഖഫ് ഭൂമിയാവില്ല.
2. സ്ത്രീകളും മുസഌങ്ങള് അല്ലാത്തവരെയും ബോര്‍ഡിലുള്‍പ്പെടുത്തും ചീഫ് എക്സിക്യൂട്ടീവ് പദവിയിലും അമുസഌങ്ങള്‍ക്ക് നിയമനം
3. ട്രൈബ്യൂണല്‍ വിധിയില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം.
4. അഞ്ചു വര്‍ഷം ഇസഌം വിശ്വാസം പിന്തുടര്‍ന്നവര്‍ക്കേ വഫഖ് നല്കാന് സാധിക്കൂ
5. മുസഌങ്ങൡലെ ബോറയടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: