ഡെറാഡൂൺ : സുപ്രീം കോടതിയിൽ മുത്തലാഖിനെതിരെ പോരാടിയ സൈറ ബാനോയെ വീണ്ടും ഉത്തരാഖണ്ഡ് വനിതാ കമ്മീഷൻ വൈസ് പ്രസിഡന്റായി പുഷ്കർ സിംഗ് ധാമി സർക്കാർ നിയമിച്ചു. അവർക്ക് സഹമന്ത്രി പദവിയും നൽകിയിട്ടുണ്ട്.
തനിക്ക് വീണ്ടും ഈ ബഹുമതി നൽകിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്കും ഉത്തരാഖണ്ഡ് സർക്കാരിനും നന്ദിയുണ്ടെന്ന് സൈറ ബാനോ പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കിയതോടെ മുസ്ലീം സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അതിന് ധാമി സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണെന്നും അവർ പറഞ്ഞു.
നേരത്തെ 2016-ൽ മുത്തലാഖിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെയാണ് സൈറ ബാനോ ശ്രദ്ധാകേന്ദ്രമാകുന്നത്. 2017-ൽ സുപ്രീം കോടതി അവർക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചിരുന്നു. ഉധം സിംഗ് നഗറിലെ കാശിപൂർ നിവാസിയാണ് സൈറ ബാനോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: