കൊണ്ടോട്ടി: കര്‍ണാടക നെഞ്ചന്‍ഗോഡില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ ട്രാവലറുമായി കൂട്ടിയിടിച്ച് രണ്ടു കൊണ്ടോട്ടി സ്വദേശികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവരാണ് മരിച്ചത്.
മന്നിയില്‍ അബ്ദുല്‍ അസീസ് (50), മക്കളായ മുഹമ്മദ് അദ്‌നാന്‍ ( 18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (5), അയ്യത്ത് (8 മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
അരിമ്പ്രയിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ പുറപ്പെട്ടത്. മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷത്തിന് പോകുന്നതിനിടെ രാവിലെ എട്ട് മണിയോടെയാണ ് അപകടം.ഇവര്‍ സഞ്ചരിച്ച കാറും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
അബ്ദുല്‍ അസീസിന്റെ ആദ്യ ഭാര്യ കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപ്പറമ്പ് സ്വദേശിനി ഫാത്തിമയാണ് ഷഹ്‌സാദിന്റെ മാതാവ്.മൈസൂരു കൊപ്പ സ്വദേശിനി രേഷ്മയാണ് മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ മാതാവ്. സല്‍മാനുല്‍ ഫാരിസ് സഹോദരനും. പരിക്കേറ്റവര്‍ അസീസിന്റെ മറ്റു ഭാര്യമാരുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: