തിരുവനന്തപുരം: മണിപ്പൂരില്‍ പോയ രാഹുല്‍ ഗാന്ധി മുനമ്പത്ത് പോകാത്തത് എന്തുകൊണ്ടാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. ജനങ്ങളുടെ വിഷമം ഒപ്പിയെടുക്കാന്‍ പറന്നുനടക്കുന്ന ടിഷ്യു പേപ്പറായ രാഹുല്‍ ഗാന്ധി എത്ര തവണ മുനമ്പത്ത് വന്നു?- അദ്ദേഹം ചോദിക്കുന്നു.
ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആരിഫ് ഹുസൈന്‍.
മണിപ്പൂരില്‍ പള്ളികത്തിച്ചിട്ടുണ്ടാകാം. രണ്ടു വിഭാഗത്തില്‍പെട്ട പള്ളികളും കത്തിച്ചുണ്ട്. ഒരു വംശീയ പ്രശ്നമാണ് മണിപ്പൂരില്‍ നടക്കുന്നത്. എന്നിരിക്കെ അവിടെ ആ പ്രശ്നത്തില്‍ മതം തിരുകിക്കയറ്റാന്‍ ആണ് ജിഹാദികള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം കൂട്ടനില്‍ക്കുകയാണ്. – ആരിഫ് ഹുസൈന്‍ പറയുന്നു.
മുനമ്പത്തെ വിഷയം വലിയ വിഷയമാണെന്നും കോണ്‍ഗ്രസ് മുനമ്പത്തുകാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കാന്‍ വഖഫ് ബില്ലില്‍ ഭേദഗതി വരുത്തുക മാത്രമാണ് പോംവഴി. അതിന് ഭേദഗതിയിലൂടെ വഖഫ് ട്രൈബ്രൂണലിന്റെ വലിയ രീതിയില്‍ അധികാരം ഇല്ലാതാക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം. ഈ പ്രശ്നം ഇങ്ങിനെയല്ലാതെ പരിഹരിക്കാന്‍ എന്ത് ആയുധമാണ് കോണ്‍ഗ്രസിന്റെ ആവനാഴിയില്‍ ഉള്ളത്. – ആരിഫ് ഹുസൈന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: