ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രതിരോധ രംഗത്തെ സ്ഥാപനമായ എച്ച് എ എല്ലിന്റെ പ്രശസ്തി ഇല്ലാതാക്കാന്‍ ശ്രമം. അതീവ രഹസ്യമായി വളരെ നിര്‍ണ്ണായകമായ പ്രതിരോധ സാങ്കേതികവിദ്യ റഷ്യയ്ക്ക് വിറ്റു എന്ന രീതിയില്‍ ഉള്ള ആരോപണമുയര്‍ത്തി പരോക്ഷമായി മോദി സര്‍ക്കാരിനെ താറടിക്കാനുള്ള രാഷ്ട്രീയ ഗൂഢ അജണ്ടയുടെ ഭാഗമാണ് ഈ ആരോപണം എന്ന് കരുതപ്പെടുന്നു.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പനിയാണ് റഷ്യയുടെ റോസോ ബോറോണ്‍ എക്സ്പോര്‍ട്ട്. അത്തരമൊരു കമ്പനിയുമായി ഇന്ത്യയുടെ പ്രതിരോധരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ എച്ച് എ എല്‍ ഇടപാടുകള്‍ നടത്തുന്നു എന്ന പ്രതീതി ജനിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിനും ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുകയാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയുടെ ലക്ഷ്യം.
മോദിയെ അമേരിക്കയ്ക്കും ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും എതിരെ തിരിയ്ക്കുക എന്നതും മോദിയെ താഴെ വീഴ്ത്തുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെയും ഡീപ് സ്റ്റേറ്റിന്റെയും ലക്ഷ്യമാണ്. അങ്ങിനെയെങ്കില്‍ അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളുടെയും ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെയും അമേരിക്കയിലെ സമാന്തര അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റിന് മോദി സര്‍ക്കാരിന്റെ മറ്റ് രാജ്യങ്ങളിലെ ഇടപെടല്‍ ഇല്ലാതാക്കാനും കൂടുതല്‍ ദുര്‍ബലമാക്കാനും സാധിക്കും. റഷ്യയുമായി അധികം ശത്രുതാപരമായ നിലപാട് എടുക്കാത്ത ഇന്ത്യയുടെ റഷ്യയുടെ ചാരനാണെന്ന മുദ്രകുത്താനോ അത്തരമൊരു പ്രതീതി ജനിപ്പിക്കാനോ ഇത്തരം വ്യാജവാര്‍ത്തകളിലൂടെ എളുപ്പത്തില്‍ സാധിക്കും.
118 തവണ കപ്പല്‍ വഴി എച്ച് ആര് സ്മിത്ത് കോക് പിറ്റ് എക്വിപ് മെന്റ്, ട്രാന്‍സ്മിറ്ററുകള്‍, ആന്റിന ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും എച്ച് എ എല്ലിന് അയച്ചുകൊടുത്തുവെന്നും ഇതില്‍ നിന്നും 13 തവണ കപ്പല്‍വഴി റോസോ ബോറോണ്‍ എക്സ്പോര്‍ട്ട് എന്ന റഷ്യന്‍ കമ്പനിക്ക് ഇവ എച്ച് എ എല്‍ അയച്ചുകൊടുത്തു എന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കന്‍ ദിനപത്രം പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഇത് വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല, എച്ച് ആര് സ്മിത്ത് എച്ച് എ എല്ലിന് അയച്ചുകൊടുത്ത കോക് പിറ്റ് എക്വിപ് മെന്റ്, ട്രാന്‍സ്മിറ്ററുകള്‍, ആന്റിന ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും സൈനിക ആവശ്യത്തിനുള്ളതല്ലെന്ന് ബ്രിട്ടീഷ് കമ്പനിയായ എച്ച് ആര് സ്മിത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
59000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനം വാങ്ങുന്നത് എച്ച് എ എല്ലിനെ നശിപ്പിക്കാനാണെന്ന് 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ആ ആരോപണം വിലപ്പോയില്ല. ഇന്ന് എച്ച് എ എല്ലിനെ ലോകമെമ്പാടും അറിയപ്പെടുന്ന നല്ലൊരു പ്രതിരോധ സ്ഥാപനമായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: