തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബത്തിന്റെ ആരോപണം.. ഇതു സംബന്ധിച്ച തെളിവ് പൊലീസിന് കൈമാറിയെന്ന് മേഘയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു. അതിനിടെ, കേസില്‍ ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും സുകാന്ത് സുരേഷ് പിന്മാറിയെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.. യുവതിയുടെ അക്കൗണ്ടില്‍ നിന്നും സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: