കൊച്ചി:: വീടിനു സമീപമുളള തോട്ടില്‍ വീണ് രണ്ടര വയസുകാരി മരിച്ചു. വടക്കന്‍ പറവൂര്‍ ചെട്ടിക്കാടു സ്വദേശി ജോഷിയുടെയും ജാസ്മിന്റെയും മകള്‍ ജൂഹിയാണ് മരിച്ചത്.
വീടിനോട് ചേര്‍ന്ന മതിലിന് പിന്നിലാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തില്‍ വീണത്.
വെള്ളത്തില്‍ മുങ്ങിപ്പോയ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: