ആലപ്പുഴ : പുന്നപ്രയില്‍ ജപ്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പുന്നപ്ര പറവൂര്‍ സ്വദേശി പ്രഭുലാല്‍ (38) ആണ് മരിച്ചത്
.വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ..
ജപ്തിയ്‌ക്ക് ശേഷം വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞിരുന്നത്..മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാര്‍ച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരുന്നതെന്ന് പ്രഭുലാലിന്റെ പിതാവ് അനില്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞതിലും ഒരാഴ്ച മുന്നെയെത്തി ബാങ്ക് വീട് ജപ്തി ചെയ്തു.. അവശ്യ സാധനങ്ങള്‍ എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: