ന്യൂഡൽഹി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ സിപിഎം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധങ്കർ തള്ളി. എമ്പുരാൻ വിവാദം ചൂണ്ടിക്കാണിച്ച് സിപിഎം എംപി എ എ റഹീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയം തള്ളിയതോടെ ഇടത് എംപിമാർ സഭയിൽ വാക്കൗട്ട് നടത്തി.
“ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം സെൻസർഷിപ്പിന് വിധേയമാകാൻ നിർബന്ധിതരായി. ഈ സംഭവം ഭാവിയിൽ ഒരു മാതൃക സൃഷ്ടിക്കും. അത്തരം സംഭവങ്ങൾ ഒരു സിനിമയുടെ കഥ സ്വതന്ത്രമായി സൃഷ്ടിക്കുന്നതിൽ നിന്ന് ഒരു എഴുത്തുകാരനെ പരിമിതപ്പെടുത്തും. ,” റഹീം പറഞ്ഞു.
അതിനിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ വൈകാതെ തിയറ്ററുകളിലെത്തും. ആദ്യ സെൻസർ കോപ്പിയിലെ 2 മിനിറ്റ് 8 സെക്കൻഡ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്.ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് എത്തിക്കുമെന്നാണ് തിയറ്ററുകൾക്ക് പ്രൊവൈഡർമാരിൽ നിന്നുള്ള സന്ദേശം.എഡിറ്റ് ചെയ്ത ആദ്യ പകുതിയുടെ ഫയൽ ലഭിച്ചെന്നും രണ്ടാം പകുതി കൂടി ലഭിച്ച ശേഷം ഒറ്റ ഫയലായിട്ടാകും ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുകയെന്നുമാണ് പ്രൊവൈഡർമാർ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: