Kerala

നികുതി കുടിശിക ഇന്ന് അടയ്‌ക്കും; സിപിഎം ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ തിരികെ ജോലിയിൽ പ്രവേശിച്ചു

Published by

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടർന്ന് അവധിയിൽ പോയ നാരങ്ങാനം വില്ലേജ് ഓഫീസർ തിരികെ ജോലിയിൽ പ്രവേശിച്ചു. നികുതി കുടിശിക ചോദിച്ചതിന്റെ പേരിലാണ് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു ഭീഷണിയുമായി രംഗത്തെത്തിയത്.

പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് എം.വി സഞ്ജു അറിയിച്ചിട്ടുണ്ടെന്നും നികുതി കുടിശ്ശിക അടയ്‌ക്കാമെന്നും സമ്മതിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്നായിരുന്നും ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ ജോസഫ് ജോർജ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണ് എന്നായിരുന്നു സിപിഎം ആരോപണം.

സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സ്ഥലംമാറ്റം വേണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ വില്ലേജ് ഓഫീസർ രംഗത്ത് എത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലായിരുന്നു അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമാണെന്നാണ് ജോസഫ് ജോർജ് പറഞ്ഞത്. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പോലീസിന് കൈമാറിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by