ഉദയ്പൂര്‍(രാജസ്ഥാന്‍): യുഗാദിയില്‍ മഹാറാണാ പ്രതാപിന്റെ ധീരസ്മരണയില്‍ ജന്മനാട്ടില്‍ കേസരി റാലി. നവവത്സര സമാജോത്സവ സമിതിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് യുവാക്കള്‍ ഉദയ്പൂരിന്റെ തെരുവിനെ കാവിയില്‍ മുക്കിയത്.
ബനേശ്വര്‍ ധാം മേധാവിയും സന്ത് സമാജ് ദേശീയ വക്താവുമായ അച്യുതാനന്ദ മഹാരാജ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ചെറുറാലികളായി ഫതഹ് സ്‌കൂളില്‍ സംഗമിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റ് മഹാഘോഷയാത്ര ആരംഭിച്ചത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം, വന്ദേമാതരം തുടങ്ങിയ മന്ത്രങ്ങള്‍ റാലിയില്‍ മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: