കണ്ണൂര്‍: കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായി ക്ഷേത്രോത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം വിവാദമാകുന്നു. പറമ്പായി കുട്ടിച്ചാത്തന് മഠം ക്ഷേത്രോത്സവത്തിലെ കലശംവരവ് ആഘോഷത്തിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സിപിഎമ്മുകാര്‍ പ്രകടനം നടത്തിയത്.
കോടതി ശിക്ഷിച്ച കുറ്റവാളികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തി ക്ഷേത്രോത്സവത്തിനിടെ പ്രകടനം നടത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സൂരജ് കേസിലെ പ്രതിയുമായ ടി കെ രജീഷ് അടക്കമുള്ളവരുടെ ചിത്രം പതിച്ച കൊടികള്‍ വീശിയാണ് സിപിഎമ്മുകാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. കേസിലെ 9 പ്രതികളില്‍ 8 പേരെയും ജീവപര്യന്തം ശിക്ഷ വിധിച്ച് കഴിഞ്ഞയാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. സൂരജ് കേസിലെ പ്രതികള്‍ക്കൊപ്പമാണെന്ന് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: