ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍ 2022 മുതല്‍ അന്താരാഷ്ട്ര സുരക്ഷാകാര്യ വിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2014 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ നിധി തിവാരി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ മെഹ്മൂര്ഗഞ്ച് സ്വദേശിനിയാണ്. സിവില്‍ സര്‍വ്വീസില്‍ 96-ാം റാങ്കുമായാണ് നിധി തിവാരി ഐഎഫ്എസ് കേഡറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: