ഇസ്ലാമാബാദ് : ഈദുൽ ഫിത്തർ ദിനത്തിലും വിശ്രമമില്ലാതെ അജ്ഞാതൻ . ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനും, തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയുമായ അബ്ദുൾ റഹ്മാനാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്.
പാകിസ്ഥാനിലെ കറാച്ചിയിൽ കടയിൽ നിൽക്കുകയായിരുന്ന റഹ്മാന് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പകൽവെളിച്ചത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ റഹ്മാനെ വെടിവെച്ച് വീഴ്‌ത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ലഷ്‌കർ-ഇ-ത്വയ്ബയുടെ ഫണ്ട് ഓർഗനൈസറാണ് റഹ്മാൻ. ഇന്ത്യയിലുടനീളമുള്ള വിവിധ ആക്രമണങ്ങളിൽ പങ്കാളിയായിരുന്നു. നിരവധി രാജ്യങ്ങൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഗ്രൂപ്പിന് സാമ്പത്തിക സഹായം ശേഖരിക്കുക എന്നതായിരുന്നു റഹ്മാന്റെ പ്രാഥമിക ഉത്തരവാദിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: